രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​മേ​ഠി സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: കോണ്‍ഗ്രസ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ അ​മേ​ഠി സ​ന്ദ​ര്‍​ശ​നം മാ​റ്റി​വ​ച്ചു. പാ​ര്‍​ല​മെ​ന്‍റി​ല്‍ റ​ഫാ​ല്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന്‍റെ പശ്ചാത്തലത്തിലാണ് യാത്ര മാ​റ്റി​വ​ച്ചത്. വെ​ള്ളി​യാ​ഴ്ച അ​മേ​ഠി സ​ന്ദ​ര്‍​ശ​നം നടത്തനായിരുന്നു രാ​ഹു​ല്‍ മുമ്ബ് തീരുമാനിച്ചത്. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ആ​ണ് രാ​ഹുലിന്‍റെ അമേഠി സന്ദര്‍ശനം. അതേസമയം പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം രാ​ഹു​ല്‍ അ​മേ​ഠി സ​ന്ദ​ര്‍​ശി​ക്കും.
റ​ഫാ​ല്‍ അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള പാ​ര്‍​ല​മെ​ന്‍റി​ലെ ചോ​ദ്യ​ങ്ങ​ളി​ല്‍ നി​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​ളി​ച്ചോ​ടു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. റ​ഫാ​ല്‍ പ​രീ​ക്ഷ എ​ഴു​താ​തെ പാ​ര്‍​ല​മെ​ന്‍റി​ല്‍ നി​ന്ന് ഒ​ളി​ച്ചോ​ടി പ​ഞ്ചാ​ബി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യോ​ടു റ​ഫാ​ലി​നെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ നാ​ലു ചോ​ദ്യ​ങ്ങ​ള്‍​ക്ക് ആ​ദ​ര​പൂ​ര്‍​വം ഉ​ത്ത​രം തേ​ടാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​റ​ക്ക​രു​തെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave A Reply

Your email address will not be published.