ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്ററിനെ പ്രതിഷേധക്കാര്‍ തടഞ്ഞു

0

പമ്പ: ശബരിമലയിലേക്ക് പോകാനെത്തിയ ട്രാന്‍സ്‌ജെന്ററിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. തേനി സ്വദേശി കയലിനെയാണ് പമ്ബയില്‍വച്ച്‌ തടഞ്ഞത്. പുലര്‍ച്ച ആറരയോടെയാണ് കയല്‍ പമ്ബയില്‍ എത്തിയത്. പമ്ബയില്‍നിന്ന് കാനനപാതയിലേക്കുള്ള വഴിയില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. 17 വര്‍ഷമായി ശബരിമല ചവിട്ടുന്ന ആളാണ് താന്‍ എന്ന് കയല്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിലവിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരിച്ച്‌ പോകുകയാണെന്ന് കയല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കയലിനെ പൊലീസ് അകമ്ബടിയോടെ പമ്ബയിലേക്ക് തിരിച്ചെത്തിച്ചു. തുടര്‍ന്ന് ഇവര്‍ മടങ്ങിയെന്നാണ് വിവരം. ആദ്യം സാരിയുടുത്താണ് കയല്‍ എത്തിയത്. പിന്നീട് വസ്ത്രം മാറി. ഇതോടെയാണ് ആളുകള്‍ ഇവരെ ശ്രദ്ധിച്ചത്. ആദ്യം ചില ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ എത്തി. ഇവരുടെ പ്രതിഷേധം ആരംഭിച്ചതോടെ മലയിറങ്ങുന്ന അയ്യപ്പ ഭക്തരും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നു.

Leave A Reply

Your email address will not be published.