സിറിയയില്‍ വീണ്ടും അമേരിക്ക ബോംബാക്രമണം നടത്തി

0

ഡമാസ്‌കസ്: സിറിയയില്‍ വീണ്ടും ബോംബാക്രമണം നടത്തി അമേരിക്ക. കഴിഞ്ഞ മാസമാണ് ട്രംപ് സിറിയയില്‍ നിന്ന് രണ്ടായിരം സൈനിക ട്രൂപ്പുകളെ മടക്കുകയാണെന്ന് അറിയിച്ചത്. സൈന്യം പിന്‍വാങ്ങുമെന്ന് അറിയിച്ചിട്ടും അമേരിക്കയുടെ ബോംബാക്രമണം തുടരുകയാണ്. അല്‍ കഷ്മാഗിലാണ് കഴിഞ്ഞ ആഴ്ചയില്‍ ഐ.എസും യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും തമ്മില്‍ പോരാട്ടമുണ്ടായത്. 50,000 മുതല്‍ 60,000 വരെ ജനങ്ങളാണ് ഈ പ്രദേശങ്ങളില്‍ ശേഷിക്കുന്നത്. ഓപ്പറേഷന്‍ റൌണ്ട് അപ്പിന്‍റെ ഭാഗമായാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ഈ പ്രദേശത്ത് അമേരിക്ക ബോംബാക്രമണങ്ങള്‍ ആരംഭിച്ചത്.

Leave A Reply

Your email address will not be published.