ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞുവീഴ്ച

0

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കൊടും ശൈത്യവും കനത്ത മഞ്ഞുവീഴ്ചയും. ഇന്ന് പുലര്‍ച്ച്‌ മൈനസ് 1.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറും സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അതി കഠിനമായ മഞ്ഞുവീഴ്ചയാണ് താഴ് വരയില്‍ അനുഭവപ്പെടുന്നത്. ഗുല്‍മര്‍ഗില്‍ മൈനസ് 7.3, ലേ മൈനസ് എട്ട്, കാര്‍ഗില്‍ മൈനസ് 15.6 എന്നിങ്ങനയാണ് താപനില. കനത്ത മഞ്ഞുവീഴ്ച കാരണം ശനിയാഴ്ച ശ്രീനഗര്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചു .

Leave A Reply

Your email address will not be published.