35 ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്താവളത്തില്‍ പിടികൂടി

0

തിരുവനന്തപുരം : 35 ലക്ഷം രൂപയുടെ സ്വര്‍ണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നലെ രാവിലെ ദുബായില്‍ നിന്നെത്തിയ എയര്‍ഇന്ത്യാ എക്‌സ്‌പ്രസിലെ യാത്രക്കാരനായിരുന്ന കാസര്‍കോട് കാഞ്ഞങ്ങാട് കോട്ടപ്പുറം സ്വദേശി ബഷീര്‍ അഹമ്മദില്‍ നിന്നാണ് 1.1കിലോ സ്വര്‍ണം പിടിച്ചത്. 10 കട്ടിംഗ് ചെയിനുകളാക്കി അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് ഈന്തപ്പഴ പാക്ക​റ്റുകളിലാക്കി ലഗേജില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സ്‌കാനിംഗിനിടെ സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലഗേജില്‍ അടയാളമിട്ട് കാത്തുനിന്നു. ബാഗേജ് എടുത്തയുടന്‍ ബഷീര്‍ അഹമ്മദിനെ കസ്റ്റഡിയിലെടുത്തു.

Leave A Reply

Your email address will not be published.