ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ള എ​ഫ്‌​സി​ക്ക് വീ​ണ്ടും തോ​ല്‍വി

0

ചെ​ന്നൈ: ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​ക്ക് വീ​ണ്ടും തോ​ല്‍വി. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ചെ​ന്നൈ സി​റ്റി എ​ഫ്‌​സി 3-2ന് ​ഗോ​കു​ല​ത്തെ തോ​ല്‍പ്പി​ച്ചു. പെ​ഡ്രോ മാ​ന്‍സി​യു​ടെ ഹാ​ട്രി​ക്കാ​ണ് ആ​തി​ഥേ​യ​ര്‍ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. വി​ജ​യ​ത്തോ​ടെ 11 മ​ത്സ​ര​ങ്ങി​ല്‍ നി​ന്ന് 24 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 10 പോ​യി​ന്‍റു​ള്ള ഗോ​കു​ലം എ​ട്ടാ​മ​തും. ഗോ​കു​ല​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം തോ​ല്‍വി​യാ​ണ്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ നെ​റോ​ക്ക 3-2ന് ​ഷി​ല്ലോം​ഗ് ല​ജോം​ഗി​നെ തോ​ല്‍പ്പി​ച്ചു. 21 പോ​യി​ന്‍റു​മാ​യി നെ​റോ​ക്ക​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്.

Leave A Reply

Your email address will not be published.