ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

0

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് നീട്ടി. യുവതി പ്രവേശനത്തില്‍ കേരളത്തില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. പൊലിസ് നിരീക്ഷണവും സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. സായുധസേന അംഗങ്ങളെ അധികമായി വിന്യസിച്ചു. അക്രമങ്ങളുണ്ടായാല്‍ പ്രതിരോധിയ്ക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മകരവിളക്ക് സീസണ്‍ ആരംഭിച്ചിട്ടും തീര്‍ത്ഥാകടരുടെ കാര്യമായ തിരക്ക് സന്നിധാനത്ത് ഇപ്പോഴുമില്ല.
ഇനിയും യുവതികള്‍ എത്തിയാല്‍ തടയാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സന്നിധാനത്തും പമ്ബയിലും തമ്ബടിക്കുന്നുണ്ട്. മണ്ഡലകാലം മുതലാണ് ശബരിമല, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പിന്നീടിത് പലതവണകളിലായി നീട്ടുകയായിരുന്നു. ഇപ്പോഴും എല്ലാദിവസവും ശരണപ്രതിഷേധം സന്നിധാനത്ത് തുടരുന്നുണ്ട്. സംഘര്‍ഷ സാധ്യത സന്നിധാനത്ത് നിലനില്‍ക്കുന്നുവെന്നാണ് പൊലിസ് റിപ്പോര്‍ട്ടുകള്‍. പൊലീസിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.

Leave A Reply

Your email address will not be published.