മേഘാലയ സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ  പിഴ

0

ഷില്ലോംഗ്: മേഘാലയ സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ 100 കോടി രൂപ പിഴ. 100 കോടി രൂപ രണ്ടു മാസത്തിനുള്ളില്‍ ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിക്ഷേപിക്കണമെന്ന് മേഘാലയ സര്‍ക്കാരിനോട് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു.  അനധികൃത കല്‍ക്കരി ഖനനം തടയുന്നതില്‍ പരാജയപ്പെട്ടതിനാലാണ് പിഴ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം രണ്ടിന് ട്രിബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ എ.കെ ഗോയലിന് സമര്‍പ്പിച്ചതായി അമിക്കസ്‌ക്യൂറിയായി നിയോഗിക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ അറിയിച്ചു. കേസിന്‍റെ വാദത്തിനിടെ സംസ്ഥാനത്ത് അനധികൃത ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മേഘാലയ സര്‍ക്കാര്‍ സമ്മതിച്ചു. അതേസമയം മേഘാലയിലെയും താരിയില്‍ ഇത്തരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിയില്‍ കുടുങ്ങിയ 15 കുട്ടികളെ ഇതുവരെ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ഖനികളും അനുമതിയോ ലൈസന്‍സോ കൂടാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Leave A Reply

Your email address will not be published.