ശബരിമല യുവതീ പ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഡിഎഫ് നേതൃ യോഗം ഇന്ന്

0

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഡിഎഫ് നേതൃ യോഗം ഇന്ന് ചേരും. യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെയുള്ള സമര പരിപാടികളും യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. രാവിലെ 10 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്റിലും ആചാരിക്കാന്‍ നടത്തിയ നീക്കം മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. കേരളത്തില്‍നിന്നുള്ള എംപിമാരാണ് പാര്‍ലമെന്റില്‍ ബുധനാഴ്ച കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്.
കറുത്ത റിബ്ബണ്‍ വിതരണം ചെയ്യുന്നത് കണ്ട സോണിയ എംപിമാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് ശബരിമല യുവതികള്‍ പ്രവേശിച്ചതിലുള്ള പ്രതിഷേധമാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സോണിയ ഇടപെട്ട് ഇത് തടയുകയായിരുന്നു. ‘ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യ’ത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞതായുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്ത തള്ളുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചെയ്തത്.

Leave A Reply

Your email address will not be published.