വിജയ് സൂപ്പറും പൗര്‍ണമിയും ജനുവരി 11 ന്

0

ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണമിയും. ചിത്രം ജനുവരി 11 റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സിദ്ധീഖ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ശാന്തികൃഷ്ണ, ആര്‍.ജെ ജോസഫ് അന്നകുട്ടി ദോസ്, ബാലു വര്‍ഗീസ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സൂര്യ ഫിലിംസിന്‍റെ ബാനറില്‍ എ.കെ സുനില്‍ ചിത്രം നിര്‍മിക്കുന്നു. ജിസ് ജോയുടേതാണ് തിരക്കഥ. തെലുഗ് ചിത്രം പെല്ലിചോപ്പലു എന്ന ചിത്രത്തിന്‍റെ റീമേക് ആണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

Leave A Reply

Your email address will not be published.