ബാര്‍ കോഴ; ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

0

കൊച്ചി: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ. എം മാണിയും, തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശത്തിനെതിരെ വി എസ് അച്യുതാനന്ദനും സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വി എസ് അച്ചുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കവേ വിജിലന്‍സിനോട് കോടതി നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
തുടര്‍അന്വേഷണം നടത്തുന്നതിന് ഗവര്‍ണറു ടെ അനുമതി വാങ്ങണം എന്ന വിജിലന്‍സ് കോടതി ഉത്തരവിനെ ചോദ്യംചെയ്ത് മുഖ്യ സാക്ഷി ബിജു രമേശ്‌ നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2018 ന് അഴിമതി നിരോധന നിയമത്തില്‍ കൊണ്ടു വന്ന ഭേദഗതി പ്രകാരമുള്ള മുന്‍കൂര്‍ അനുമതി നടപടികള്‍ വേണ്ടതില്ലെന്നാണ് വി എസിന്‍റെ നിലപാട്. മൂന്ന് തവണ അന്വേഷിച്ച്‌ താന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണെന്നും അതിനാല്‍ തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് കെ എം മാണിയുടെ വാദം

Leave A Reply

Your email address will not be published.