കോണ്‍ഗ്രസ് നേതാവിന്‍റെ വീടിന് നേരെ കല്ലേറ്

0

മലപ്പുറം : കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്‍റെ വീടിന് നേരെ കല്ലേറ്. മഞ്ചേരിയിലാണ് സംഭവം.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന്‍ വല്ലാഞ്ചിറയുടെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ ജനല്‍ ചില്ലുകളും കാറിന്‍റെ ചില്ലുകളും തകര്‍ന്നു. ബൈക്കിലെത്തിയ അക്രമിസംഘം രക്ഷപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷിച്ചുവരികയാണ്.

Leave A Reply

Your email address will not be published.