സപ്ലൈകോ വഴിയുള്ള അവശ്യസാധനങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനം

0

തിരുവനന്തപുരം: സപ്ലൈകോ വഴിയുള്ള മൂന്ന് അവശ്യസാധനങ്ങളുടെ വില 24 മുതല്‍ 35 ശതമാനംവരെ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചെറുപയര്‍, കടല, തുവരപ്പരിപ്പ് എന്നിവയുടെ വിലയാണ് കുറച്ചത്. നാഫെഡ് സംഭരിച്ച പയര്‍വര്‍ഗങ്ങള്‍ ഭക്ഷ്യവകുപ്പുവഴി ലഭ്യമാക്കാന്‍ സാധിച്ചതിലൂടെയാണ് വില കുറയ്ക്കാനായത്. അതേസമയം ഒരു കാര്‍ഡിന് പ്രതിമാസം ഒരു കിലോ വീതം സബ്‌സിഡി നല്‍കിയിരുന്ന കടല, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ ഇനിമുതല്‍ രണ്ടു കിലോവീതം നല്‍കും. അതേസമയം നേരത്തേ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി വില്‍ക്കുന്ന 13 ഇനം അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യപിച്ചിരുന്നു. ഇതിനു പുറമയാണ് നിലവിലെ തീരുമാനം. തിങ്കളാഴ്ച മുതല്‍ വില നിലവില്‍ വരും.

Leave A Reply

Your email address will not be published.