മലേഷ്യയിലെ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ രാജാവ് സ്ഥാനമൊഴിഞ്ഞു

0

ക്വാലലംപൂര്‍ : മലേഷ്യന്‍ രാജാവ് മുഹമ്മദ് വി സ്ഥാനമൊഴിഞ്ഞു. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഞ്ച് വര്‍ഷം തികക്കാതെ ഒരു രാജാവ് സ്ഥാനമൊഴിയുന്നതും. അതേസമയം രാജാവോ രാജകുടുംബാംഗങ്ങളെ രാജിയോട് പ്രതികരിച്ചിട്ടില്ല. രണ്ട് മാസത്തെ അവധിയിലായിരുന്ന മുഹമ്മദ് രാജാവ് ജോലി പുനരാരംഭിച്ച ശേഷമാണ് രാജിവെച്ചിട്ടുള്ളത്. 2016ലാണ് മുഹമ്മദ് വി മലേഷ്യന്‍ രാജാവായി അധികാരമേറ്റത്. മലേഷ്യയിലെ 9 മലയപ്രവിശ്യകളുടെയും തലവന്‍മാര്‍ പരമ്ബരാഗത മലയ മുസ്‌ലിം രാജാക്കന്മാരാണ്. ഇവരിലൊരാളെയാണ് 5 വര്‍ഷം കൂടുമ്ബോള്‍ മലേഷ്യയുടെ രാജാവായി തിരഞ്ഞെടുക്കുന്നത്. മുന്‍ മിസ് മോസ്കോയെ റഷ്യയില്‍വെച്ച്‌ രാജാവ് വിവാഹം ചെയ്തതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചോ, ആരോഗ്യസ്ഥിതി സംബന്ധിച്ചോ രാജകുടുംബം പ്രതികരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.