സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

0

തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ പി. പ്രകാശിനെ ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജിയായി നിയമിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുണ്ടായിരുന്ന ഡി.ഐ.ജി എസ്. സുരേന്ദ്രനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ടോമി കെ.എമ്മിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിഐജി കോറി സഞ്ജയ്കുമാര്‍ ഗുരുഡിനെയും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെയും പരസ്പരം മാറ്റി നിയമിച്ചു.വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഈസ്‌റ്റേണ്‍ റേഞ്ച് എസ്.പി ജെയിംസ് ജോസഫിനെ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണറായി മാറ്റി നിയമിച്ചു.

Leave A Reply

Your email address will not be published.