സ്​​കൂ​ളു​ക​ളിലെ കാ​ന്‍​റീ​ന്‍ ജീ​വ​ന​ക്കാ​ര്‍ക്ക് ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാക്കി ഷാ​ര്‍​ജ ന​ഗ​ര​സ​ഭ

0

ഷാ​ര്‍​ജ: ഷാ​ര്‍​ജ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ന്‍​റീ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​യും എ​ടു​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി സ്​​കൂ​ളു​ക​ള്‍ ന​ഗ​ര​സ​ഭ​യെ സ​മീ​പി​ച്ച്‌ അ​നു​മ​തി പ​ത്രം ക​ര​സ്​​ഥ​മാ​ക്കി​യി​രി​ക്ക​ണം. കു​ട്ടി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തിന്‍റെയും പാ​നീ​യ​ങ്ങ​ളു​ടെ​യും ഇ​ന​ങ്ങ​ള്‍ കാ​ണി​ച്ചു​ള്ള രേ​ഖ ന​ഗ​ര​സ​ഭ​യി​ല്‍ സ​മ​ര്‍​പ്പി​ച്ച്‌ സ​മ്മ​തം പ​ത്ര​വും വാ​ങ്ങി​യി​രി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്ബ​നി​ക​ള്‍, അ​വ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്കും ന​ഗ​ര​സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​രി​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് നീ​ക്കം.

Leave A Reply

Your email address will not be published.