ഏകദിന പരമ്പരകളില്‍ നിന്ന് ജസ്പ്രീത് ബുംറയെ ഒഴിവാക്കി

0

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പരയ്ക്കും ന്യൂസിലന്‍ഡ് പരന്പരയ്ക്കുമുള്ള ടീമില്‍ നിന്നും പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ സെലക്ഷന്‍ കമ്മിറ്റി ഒഴിവാക്കി. വിശ്രമം ലഭിക്കുന്നതിന് വേണ്ടിയാണ് ബുംറയെ ഒഴിവാക്കിയത്. ഹൈദരാബാദിന്‍റെ മുഹമ്മദ് സിറാജിനെ ബുംറയ്ക്ക് പകരക്കാരനായി നിയോഗിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് പര്യടനത്തിലെ ട്വന്‍റി-20 മത്സരങ്ങള്‍ക്ക് ഡല്‍ഹി പേസര്‍ സിദ്ധാര്‍ഥ് കൗളിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓസീസിനെതിരായ നാല് ടെസ്റ്റുകളിലായി 157.1 ഓവറാണ് ബുംറ എറിഞ്ഞത്. പരന്പരയില്‍ 21 വിക്കറ്റുകള്‍ നേടിയ ബുംറയുടെ പ്രകടനം ഇന്ത്യയുടെ പരന്പര നേട്ടത്തില്‍ നിര്‍ണായകമായിരുന്നു. ജനുവരി 12-നാണ് ഓസീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരന്പര തുടങ്ങുന്നത്. പിന്നാലെ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി-20യും കളിക്കാന്‍ ഇന്ത്യ ന്യൂസിലന്‍ഡിലേക്ക് പറക്കും.

Leave A Reply

Your email address will not be published.