നീയും ഞാനും ചിത്രത്തിന്‍റെ റിലീസ് ജനുവരി 18 ലേക്ക്  മാറ്റി

0

ഷറഫുദ്ദീന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് നീയും ഞാനും. ചിത്രത്തിന്‍റെ റിലീസ് തിയതി മാറ്റി. ജനുവരി 18 ലേക്ക് റിലീസ് തിയതി മാറ്റി. ജനുവരി 11 ആയിരുന്നു ആദ്യ റിലീസ് തിയതി. അനു സിത്താരയാണ് ചിത്രത്തിലെ നായിക. പ്രണയ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ കെ സാജന്‍ ആണ്. തിരക്കഥയും സാജന്‍റേതാണ്. സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Leave A Reply

Your email address will not be published.