മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി സ​ര്‍​വേ സ​ത്യ​നാ​രാ​യ​ണ​യെ കോ​ണ്‍​ഗ്ര​സ് സ​സ്പെ​ന്‍​ഡു ചെ​യ്തു

0

ഹൈ​ദ​രാ​ബാ​ദ്: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി സ​ര്‍​വേ സ​ത്യ​നാ​രാ​യ​ണ​യെ കോ​ണ്‍​ഗ്ര​സ് സ​സ്പെ​ന്‍​ഡു ചെ​യ്തു. പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഉ​ത്തം​കു​മാ​ര്‍ റെ​ഡ്ഡി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെ​ലു​ങ്കാ​ന കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​ത്യ​നാ​രാ​യ​ണ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ടി​ആ​ര്‍​എ​സു​മാ​യി സ​ത്യ​നാ​രാ​യ​ണ കൂ​ട്ടു​പി​ടി​ച്ചി​രു​ന്നു​വെ​ന്ന് ഉ​ത്തം​കു​മാ​ര്‍ ആ​രോ​പി​ച്ചു. കോ​ല​പൂ​ര്‍, കോ​ഡാ​ഡ്, പാ​ലെ​ര്‍, ഹു​സു​റാ​ബാ​ദ് തു​ട​ങ്ങി​യ സീ​റ്റു​ക​ള്‍ സ​ത്യ​നാ​രാ​യ​ണ ടി​ആ​ര്‍​എ​സി​നു വി​റ്റി​രു​ന്നു​വെ​ന്നും ഉ​ത്തം​കു​മാ​ര്‍ പ​റ​ഞ്ഞു.

Leave A Reply

Your email address will not be published.