രണ്ട് ദിവസത്തേക്ക് കൂടി അടൂരില്‍ നിരോധനാജ്ഞ നീട്ടി

0

പത്തനംതിട്ട:  അടൂരില്‍ രണ്ട് ദിവസത്തേക്ക് കൂടെ നിരോധനാജ്ഞ നീട്ടി. പത്തനംതിട്ട ജില്ല കലക്ടറാണ് നിരോധനാജ്ഞ നീട്ടിയത്. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ തുടരാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വെള്ളിയാഴ്ച കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പട്ടാപ്പകല്‍ മൊബൈല്‍ കടയ്ക്ക് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ കടയിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. അമ്ബതിലേറെ വീടുകളും ആക്രമിക്കപ്പെട്ടു.

Leave A Reply

Your email address will not be published.