സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി

0

തിരുവനന്തപുരം:  സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. കഴിഞ്ഞ അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് നാളെ അര്‍ദ്ധരാത്രി വരെയാണ്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പണിമുടക്ക് കേരളത്തില്‍ ഫലത്തില്‍ രണ്ടു ദിവസത്തെ ഹര്‍ത്താല്‍ ആയി മാറിയേക്കും. ആശുപത്രികള്‍, വിമാനത്താവളം, വിവാഹങ്ങള്‍, ടൂറിസം മേഖല തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം വിതരണത്തിനുള്ള വാഹനങ്ങള്‍ പണിമുടക്കില്ല. ശബരിമല തീര്‍ഥാടനവും തടസ്സപ്പെടില്ല. കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും. ആട്ടോ- ടാക്സികള്‍ ഓടില്ല. ട്രെയിനുകളും സ്വകാര്യ വാഹനങ്ങളും തടയില്ല. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പിക്കറ്റിംഗ് ഉള്ളതിനാല്‍ ട്രെയിനുകള്‍ വൈകാനിടയുണ്ട്. അദ്ധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, പെട്രോള്‍ പമ്ബ് ജീവനക്കാര്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ കൂടി പണിമുടക്കുന്നതിനാല്‍ ദിവസം ജനജീവിതം നിശ്ചലമാകും.

 

Leave A Reply

Your email address will not be published.