പാഡി അപ്ടണ്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായി

0

രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായി വീണ്ടും പാഡി അപ്ടണ്‍. 2013 മുതല്‍ മൂന്ന് സീസണില്‍ അപ്ടണ്‍ റോയല്‍സിനെ പരിശീലിപ്പിച്ചിരുന്നതും അപ്ടണ്‍ തന്നെയാണ്. കഴിഞ്ഞ സീസണില്‍ ഉപദേഷ്ടാവായിരുന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ ഇക്കുറി ടീമിന്റെ ബ്രാന്‍ഡ് അംബാസഡറാകും. കഴിഞ്ഞ സീസണില്‍ വോണിന്റെ ശിക്ഷണത്തില്‍ റോയല്‍സ് പ്ലേ ഓഫിലെത്തിയിരുന്നു.

ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചിരിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബിസിസിഐ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാകും മത്സരക്രമം പുറത്തിറക്കുക. മാര്‍ച്ച്‌ 23ന് മത്സരങ്ങള്‍ തുടങ്ങാനാണ് ആലോചനയെന്നും ബിസിസിഐ വ്യക്തമാക്കി.

Leave A Reply

Your email address will not be published.