സി.​ബി.​ഐ ഡ​യ​റ​ക്​​ട​റായി അ​ലോ​ക്​ വ​ര്‍​മ​ വീണ്ടും ചുമതലയേറ്റു

0

ന്യൂഡല്‍ഹി: സി.​ബി.​ഐ ഡ​യ​റ​ക്​​ട​റായി അ​ലോ​ക്​ വ​ര്‍​മ​ വീണ്ടും ചുമതലയേറ്റു. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി അ​ദ്ദേ​ഹ​ത്തി​ന്​ നി​ര്‍​ബ​ന്ധി​ത അ​വ​ധി ന​ല്‍​കി​യ ന​ട​പ​ടി സു​പ്രീം​കോ​ട​തി കഴിഞ്ഞ ദിവസം റ​ദ്ദാ​ക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മൂന്ന് മാസത്തിന് ശേഷം അലോക് വര്‍മ വീണ്ടും സി.ബി.ഐ ആസ്ഥാനത്തെത്തിയത്. അതേസമയം, ഡയറക്ടറായി ചുമതല ഏറ്റെടുത്താലും ​നയ​പ​ര​മാ​യ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട നി​യ​മ​ന സ​മി​തി ഒ​രാ​ഴ്​​ച​ക്ക​കം യോ​ഗം ചേ​ര്‍​ന്ന്​ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്ക​ണം.​ അ​ലോ​ക്​ വ​ര്‍​മ ഈ ​മാ​സം 31ന്​ ​വി​ര​മി​ക്കാ​നി​രി​ക്കേ​യാ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

Leave A Reply

Your email address will not be published.