ആ​ദ്യ​ത്തെ സമ്പൂര്‍ണ്ണ ​വൈ​ദ്യു​തി ബ​സ്​ അ​ബൂ​ദ​ബി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആരംഭിച്ചു

0

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ സമ്പൂര്‍ണ്ണ ​വൈ​ദ്യു​തി ബ​സ്​ അ​ബൂ​ദ​ബി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആരംഭിച്ചു . മ​സ്​​ദ​റാ​ണ്​ ഇീ ​സ​ര്‍​വ്വീ​സ്​ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ബൂ​ദ​ബി ഗ​താ​ഗ​ത വ​കു​പ്പ് (ഡി.​ഒ.​ടി), ഹാ​ഫി​ലാ​ത്​ ഇ​ന്‍​ഡ​സ്​​ട്രീ​സ്, സീ​മെ​ന്‍​സ്​ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. മ​റീ​ന മാ​ളി​നും ബ​സ്​​സ്​​റ്റാ​ന്‍​റി​നും മ​സ്​​ദ​ര്‍ സി​റ്റി​ക്കും ഇ​ട​യി​ല്‍ സ​ര്‍​വീ​സ്​ ന​ട​ത്തു​ന്ന ബ​സി​ന്​ ആ​റ്​ സ്​​റ്റോ​പ്പു​ക​ള്‍ ആ​ണു​ള്ള​ത്. ഡി.​ഒ.​ടി​യു​ടെ നി​ല​വി​ലു​ള്ള സ​ര്‍​വീ​സു​ക​ള്‍​ക്കൊ​പ്പ​മാ​ണ്​ ഈ ​ബ​സും ഓ​ടു​ന്ന​ത്. മാ​ര്‍​ച്ച്‌​ അ​വ​സാ​നം വ​രെ സൗ​ജ​ന്യ​മാ​യാ​യി​രി​ക്കും സേ​വ​നം.
30 യാ​ത്ര​ക്കാ​ര്‍​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന ബ​സ്​ ഒ​രു ത​വ​ണ ചാ​ര്‍​ജ്​ ചെ​യ്​​താ​ല്‍ 150 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കും. സൗ​രോ​ര്‍​ജം ഉ​പ​യോ​ഗി​ച്ചും ബ​സി​ന്‍റെ ബാ​റ്റ​റി ചാ​ര്‍​ജ്​ ചെ​യ്യാ​നാ​വും. ഭാ​രം കു​റ​ഞ്ഞ അ​ലൂ​മി​നി​യം ബോ​ഡി​യാ​ണ്​ ബ​സി​നു​ള്ള​ത്. വാ​ട്ട​ര്‍ കൂ​ളി​ങ്​ സം​വി​ധാ​നം ബാ​റ്റ​റി​യു​ടെ പ്ര​വ​ര്‍​ത്ത​ന മി​ക​വും കാ​ലാ​വ​ധി​യും വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കും. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ചൂ​ട്​ കൂ​ടു​ത​ലു​ള്ള​പ്പോ​ള്‍ പോ​ലും ഈ ​സം​വി​ധാ​നം സു​ഗ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. എ​യ​ര്‍​ക​ണ്ടീ​ഷ​നും ഊ ​ര്‍​ജം ലാ​ഭി​ക്കാ​ന്‍ ഉ​ത​കും വി​ധ​മാ​ണ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ താ​പ​നി​ല​യും അ​ന്ത​രീ​ക്ഷ ഈ​ര്‍​പ്പ​വും വി​ന​യാ​കാ​ത്ത ത​ര​ത്തി​ലാ​ണ്​ നി​ര്‍​മ്മാ​ണം. ഇ​വ ര​ണ്ടു​മാ​ണ്​ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കാ​റ്.

Leave A Reply

Your email address will not be published.