കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണത്തില്‍ ശബരിമല തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

0

പ​ത്ത​നം​തി​ട്ട: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണത്തില്‍ ശബരിമല തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു. ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി പ​ര​മ​ശി​വം (35) ആ​ണ് മ​രി​ച്ച​ത്. കി​രി​യി​ലാം ​തോ​ടി​നും ക​രി​മ​ല​യ്ക്കും മ​ധ്യേ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. എരുമേലിയില്‍ പേട്ടതുള്ളി ശബരിമല ഭക്തന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയിലാണ് അപകടമുണ്ടായത്. മകരവിളക്കിനോട് അനുബന്ധിച്ച്‌ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇതുവഴി കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവര്‍ വിശ്രമിച്ചിരുന്ന കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ രക്ഷപ്പെട്ട് മറ്റൊരു കടയുടെ ഭാഗത്തേക്ക് പോകുമ്ബോഴാണ് ആക്രമണമുണ്ടായത്. ഉടന്‍ തന്നെ വനപാലകരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് പരമശിവത്തെ ചുമന്ന് മുക്കുഴില്‍ എത്തിച്ചു. അവിടെ നിന്നും മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.