ഉളളി വില വന്‍ ഇടിവ്

0

ഡല്‍ഹി : രാജ്യത്തെ ഉളളി വില വന്‍ ഇടിവ്. ഉള്ളിയുടെ ആവശ്യകത കുറഞ്ഞതാണ് വിലയില്‍ കുറവ് വരാന്‍ കാരണമായത്. ക്വിന്റലിന് മൊത്ത വിപണിയില്‍ വില 170 രൂപയിലെത്തി. വരും ദിവസങ്ങളില്‍ ഇനിയും ഉളളി വിലയില്‍ ഇടിവ് രേഖപ്പെടുത്തുമെന്നാണ് വിവിധ വിപണികള്‍ നല്‍കുന്ന സൂചന. ഉള്ളിയുടെ ഏറ്റവും വലിയ മൊത്തവിപണിയായ മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസല്‍ഗോണിലാണ് വില ഏറ്റവും അധികം ഇടിഞ്ഞത്. ക്വിന്റലിന് 125 രൂപ മുതല്‍ 100 രൂപ വരെയാണ് ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ വില.

Leave A Reply

Your email address will not be published.