രാഹുല്‍ ഗാന്ധി യു.എ.ഇ. പര്യടനത്തിനായി വെള്ളിയാഴ്ച ദുബായിലെത്തും

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടുനാളത്തെ യു.എ.ഇ. പര്യടനത്തിനായി വെള്ളിയാഴ്ച ദുബായിലെത്തും . യു.എ.ഇ.യിലെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് രാഷ്ട്രീയസമ്മേളനം എന്നതിനുപകരം ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള സാംസ്കാരിക സംഗമമായാണ് വെള്ളിയാഴ്ചത്തെ പൊതുസമ്മേളനം അവതരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിക്കു ആയിരങ്ങളെ പങ്കെടുപ്പിച്ച്‌ പ്രവാസ ലോകത്തെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പിന് മുമ്ബ് പ്രവാസികളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കാനുമായാണ് ഈ പര്യടനം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് എ.ഐ.സി.സി. സെക്രട്ടറി ഹിമാംശു വ്യാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.