പണിമുടക്ക് അനുകൂലികള്‍ എസ്ബിഐ ബ്രാഞ്ച് അടിച്ചു തകര്‍ത്തു

0

തിരുവനന്തപുരം: എസ്ബിഐ ബ്രാഞ്ച് പണിമുടക്ക് അനുകൂലികള്‍ അടിച്ചു തകര്‍ത്തു. സെക്രട്ടേറിയറ്റിനു സമീപത്തെ ട്രഷറി ബ്രാഞ്ചിലാണ് അക്രമമുണ്ടായത്. രാവിലെ ബ്രാഞ്ചില്‍ എത്തിയ പണിമുടക്ക് അനുകൂലികളുടെ സംഘം മാനേജരുടെ കാബിന്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. കംപ്യൂട്ടറും ഫോണും മേശയും ആക്രമണത്തില്‍ തകര്‍ന്നു. പതിനഞ്ചോളം പേര്‍ അടങ്ങിയ സംഘമാണ് അക്രമം നടത്തിയത്.
അക്രമത്തിനെതിരെ ബ്രാഞ്ച് മാനേജര്‍ കന്റോണ്‍മെന്റ് പൊലീസീല്‍ പരാതി. സംഘം വന്ന് ബാങ്ക് അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് മാനേജര്‍ പറഞ്ഞു. അടച്ചില്ലെങ്കില്‍ എല്ലാവരെയും അടിച്ചു പുറത്താക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നു പ്രകോപിതരായ ഇവര്‍ അക്രമം നടത്തുകയായിരുന്നു. പണിമുടക്കു ദിവസം തുറന്നുപ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കോ ഓഫിസുകള്‍ക്കോ നേരെ യാതൊരു അക്രമവും ഉണ്ടാവില്ലെന്ന് നേരത്തെ സമര സമിതി നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു.

Leave A Reply

Your email address will not be published.