സാമ്പത്തിക സംവരണ ബില്‍ പാസാക്കി

0

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും പിന്തുണയോടെ ലോക്സഭ പാസാക്കി. 323 പേരാണ് ബില്ലിനെ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 3 പേര്‍ മാത്രമായിരുന്നു. ബില്‍ രാജ്യസഭ നാളെ പരിഗണിക്കും. കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്ലോത്താണ് ബില്‍ അവതരിപ്പിച്ചത്. എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റിന്‍റെ ശൈത്യകാല സമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

Leave A Reply

Your email address will not be published.