പണിമുടക്കിന്‍റെ രണ്ടാം ദിവസവും തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞു

0

തിരുവനന്തപുരം : ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും തിരുവനന്തപുരത്ത് വീണ്ടും ട്രെയിന്‍ തടഞ്ഞു. വേണാട് എക്സ്പ്രസാണ് സമരാനുകൂലികള്‍ തടഞ്ഞത്. തുടര്‍ന്ന് ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഇതോടെ 40 മിനിറ്റ് വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്. സമരാനുകൂലികള്‍ ട്രെ​യി​നു​ക​ള്‍ ത​ട​യു​മെ​ന്ന സൂ​ച​ന നേ​ര​ത്തേ ന​ല്കി​യി​രു​ന്നെ​ങ്കി​ലും വ്യാ​പ​ക​മാ​യി ട്രെ​യി​നു​ക​ള്‍ ത​ട​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ല്‍ നാ​ട്ടി​ലേ​ക്ക് വ​ന്ന​വ​ര്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ കു​ടു​ങ്ങി. പണിമുടക്കിന്‍റെ ഒന്നാം ദിവസം രാ​വി​ലെ മു​ത​ല്‍ ട്രെ​യി​നു​ക​ള്‍ സ​മ​രാ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ​തോ​ടെ മി​ക്ക ട്രെ​യി​നു​ക​ളും മ​ണി​ക്കൂ​റോ​ളം വൈ​കി​യാ​ണ് ഓ​ടി​യ​ത്. രാ​ത്രി വൈ​കി​യും ട്രെ​യി​ന്‍ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ല്‍ ആ​യി​രു​ന്നി​ല്ല.

Leave A Reply

Your email address will not be published.