ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

0

ജനുവരി 12 ന് ആരംഭിക്കുന്ന ആസ്ട്രേലിയ ഇന്ത്യ ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങളാണ് ഉള്ളത്. ഇതിന് ശേഷം ന്യൂസിലന്റുമായി അഞ്ച് ഏകദിനവും മൂന്ന് ട്വന്റി-20യും അടങ്ങുന്ന പരമ്ബരയിലും കളിക്കും. ഇതില്‍ ഓസ്‌ട്രേലിയക്കും ന്യൂസിലണ്ടിനുമെതിരെയുള്ള ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ജസ്പ്രീത് ബൂംമ്രയെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം മുഹമ്മദ് സിറാജ് ഏകദിന പരമ്ബരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലിടം പിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീം: വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശീഖര്‍ ധവാന്‍, അംബാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദ്ദീക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യു സ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

Leave A Reply

Your email address will not be published.