ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകാന്‍ സാധ്യത

0

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഐപിഎല്‍ മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരവും വേദിയാകാന്‍ സാധ്യത. ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ വച്ചുതന്നെ നടത്തുമെന്ന് കഴിന ദിവസം പ്രഖ്യാപിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പ് പ്രമാണിച്ച്‌ മത്സരങ്ങള്‍ തിരുവനന്തപുരത്തു വച്ച്‌ നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്ബത്തിക ചെലവ് പരിഗണിച്ച്‌ ഇന്ത്യയില്‍ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്‌നൗ, കാണ്‍പൂര്‍, റാഞ്ചി, കട്ടക്ക്, രാജ്‌കോട്ട്, ഗുവാഹത്തി, റായ്പൂര്‍, ഇന്‍ഡോര്‍, ധര്‍മ്മശാല, വിശാഖപട്ടണം എന്നീ വേദികളാണ് ബിസിസിഐ പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave A Reply

Your email address will not be published.