ഹ​രി​യാ​ന​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​കും

0

ന്യൂ​ഡ​ല്‍​ഹി: ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല ഹ​രി​യാ​ന​യി​ലെ ജി​ന്ദ് നി​യ​മ​സ​ഭാ സീ​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​കും. കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ വി​ഭാ​ഗം ത​ല​വ​നാ​ണ് നി​ല​വി​ല്‍ സു​ര്‍​ജേ​വാ​ല. ഭൂ​പീ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന സു​ര്‍​ജേ​വാ​ല കൈ​താ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സ് ത​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​യെ രം​ഗ​ത്തി​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ലോ​ക് ത​ന്‍​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.
കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് ഒ​രു ദി​വ​സം നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യും സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യും ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി. എം​എ​ല്‍​എ​യാ​യി​രു​ന്ന ഹ​രി​ച​ന്ദ് മി​ദ്ദ​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ജി​ന്ദി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി​യ​ത്. ഇ​വി​ടെ മി​ദ്ദ​യു​ടെ മ​ക​ന്‍ കൃ​ഷ്ണ മി​ദ്ദ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി.

Leave A Reply

Your email address will not be published.