രണ്‍ജി പണിക്കരും ജീത്തു ജോസഫും ഒന്നിക്കുന്നു

0

ജീത്തു ജോസഫും  രഞ്ജി പണിക്കരും ആദ്യമായി ഒന്നിക്കുന്നു.രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ജീത്തു ജോസഫ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് എത്തുന്നത്. ഒരിടവേളയ്ക്കു ശേഷം രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമാ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേര്‍സ് യൂണിയനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിലെ ഒരു മുന്‍നിര താരമാകും ചിത്രത്തിലെ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെഫ്കയുടെ ധനശേഖരണാര്‍ത്ഥം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുമെന്നാണ് അറിയുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പ്രഖ്യാപനമുണ്ടാവുമെന്നും ജിത്തു ജോസഫ് പറയുന്നു.

Leave A Reply

Your email address will not be published.