അയോധ്യകേസ് വാദം ജനുവരി 29-ലേക്ക് മാറ്റിവെച്ചു

0

ന്യൂഡല്‍ഹി:  അയോധ്യകേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് യു.യു.ലളിത് പിന്‍മാറി. ഇതേ തുടര്‍ന്ന് കേസില്‍ വാദം കേള്‍ക്കുന്നത് ജനുവരി 29-ലേക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ നിന്നാണ് യു.യു.ലളിത് പിന്‍മാറിയത്. യു.യു.ലളിതിനെ കൂടാതെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എന്‍.വി രമണ, യഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു ബെഞ്ച്. 29-ന് പുതിയ ചീഫ് ജസ്റ്റിസിന്‍റെ തന്നെ അധ്യക്ഷതയില്‍ പുതിയ ബെഞ്ചായിരിക്കും കേസില്‍ വാദം കേള്‍ക്കുക. യു.യു.ലളിത് അഭിഭാഷകനായിരുന്ന സമയത്ത് ബാബ്‌റി മസ്ജിദ് തകര്‍ത്തുതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ കല്യാണ്‍ സിങിനായി ഹാജരായിരുന്നുവെന്ന് മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ രാജീവ് ദിവാന്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് യു.യു.ലളിത് പിന്‍മാറിയത്.

 

Leave A Reply

Your email address will not be published.