എസ്‌എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

0

ന്യൂഡല്‍ഹി: എസ്‌എന്‍സി ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റിവെച്ചു. ജസ്റ്റിസ് മാരായ എന്‍ വി രമണ, ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ ജസ്റ്റിസ് മാരായ എന്‍ വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
പ്രതി പട്ടികയില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവര്‍ ലാവലിന്‍ ഇടപാടിലെ ഗൂഢാലോചയില്‍ പങ്കാളികളാണെന്നാണ് അപ്പീലില്‍ സിബിഐയുടെ വാദം. ലാവലിന്‍ കരാറില്‍ പിണറായി വിജയന്‍ അറിയാതെ മാറ്റം വരില്ലെന്നും സി ബി ഐ വാദിക്കുന്നു.

Leave A Reply

Your email address will not be published.