യുഎഇ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു

0

ദുബായ്: യുഎഇയില്‍ കഴിഞ്ഞ വര്‍ഷം സ്വദേശിവല്‍ക്കരണം ഇരുന്നൂറു ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വര്‍ഷം അത് ഇരട്ടിയാക്കുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതാണിത്. യുഎഇയിലെ തൊഴില്‍മേഖലയിലെ സ്വദേശിവത്കരണം കഴിഞ്ഞ വര്‍ഷം 200 ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വര്‍ഷം ഇരട്ടിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.2018ലെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വദേശിവല്‍ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്.

Leave A Reply

Your email address will not be published.