മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

0

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ബിജെപി – ആര്‍എസ്‌എസ് നേതൃത്വം വലിയ അക്രമമാണ് അഴിച്ചുവിട്ടത്. ഇതെതുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ആരാഞ്ഞിരിന്നു. ശബരിമല യുവതി പ്രവേശനത്തിന്‍റെ പശ്ചാത്തലത്തിലുള്ള സംസ്ഥാനത്തെ ക്രമസമാധാന നില മുഖ്യമന്ത്രി വിശദീകരിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ അക്രമങ്ങളില്‍ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചു.
നിലവിലെ സംസ്ഥാനത്തെ ക്രമസമാധാന നില മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെ സ്വഭാവവും അതില്‍ സര്‍ക്കാര്‍ കൈകൊണ്ട നടപടിയും വിശദീകരിച്ചു. കൂടാതെ അക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.