ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി നാളെ

0

യു എ ഇ : ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി നാളെയും മറ്റന്നാളും മുംബൈയില്‍ നടക്കും. വാണിജ്യ-വ്യാപാര മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഉച്ചകോടി . 25-ാം ഉച്ചകോടിയാണ് ഇത്തവണ നടക്കുന്നത്.സാമ്ബത്തിക മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂറിയുടെ നേതൃത്തിലുള്ള ഉന്നതതലസംഘം ഉച്ചകോടിയില്‍ പങ്കെടുക്കും. പൊതു-സ്വകാര്യമേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും. ഒക്ടോബറില്‍ നടന്ന ഉച്ചകോടിയില്‍ 40 കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

Leave A Reply

Your email address will not be published.