നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഷെ​ല്ലാ​ക്ര​മണം; രണ്ട് സൈ​നി​കര്‍ക്ക് പരിക്കേറ്റു

0

ജ​മ്മു: പാ​ക്കി​സ്ഥാ​ന്‍ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ ആ​ര്‍​മി മേ​ജ​ര്‍​ക്കും ബി​എ​സ്‌എ​ഫ് ജ​വാ​നും പ​രി​ക്കേ​റ്റു. ഇ​തേ​തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​ലാ​കോ​ട്ട് സെ​ക്ട​റി​ലാ​ണ് സം​ഭ​വം.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു സൈ​നി​ക​രെ​യും മി​ലി​റ്റ​റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ പൂ​ഞ്ച് സെ​ക്ട​റി​ലും ഇ​ന്ത്യ​ന്‍ പോ​സ്റ്റു​ക​ള്‍​ക്കു നേ​രെ പാ​ക് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്തി​രു​ന്നു.

Leave A Reply

Your email address will not be published.