മുംബൈയില്‍ ബസ് സര്‍വ്വീസ് തൊഴിലാളികള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക്

0

മുംബൈ: മുംബൈ നഗരത്തിലെ BEST ബസ് സര്‍വ്വീസ് തൊഴിലാളികള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക്. 32,000 ബസ് തൊഴിലാളികളാണ് സമരം നടത്തുന്നത്. സംസ്ഥാനത്തിന്‍റെ റോഡ് ഗതാഗതത്തെ ഈ സമരം താളം തെറ്റിച്ചു. ശമ്ബള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. നഗരത്തിലെ 27 ബെസ്റ്റ് ബസ് ഡിപ്പോകളില്‍ നിന്ന് സര്‍വ്വീസുകള്‍ മുടങ്ങി. സര്‍ക്കാര്‍ സമരക്കാരുമായി നടത്തിയ ചാര്‍ച്ചകള്‍ പരാജയപ്പെട്ടു.

Leave A Reply

Your email address will not be published.