ബി.ജെ.പിയുടെ നിര്‍ണ്ണായക ദേശീയ കൌണ്‍സില്‍ യോഗത്തിന് ഇന്ന്

0

ന്യൂഡല്‍ഹി : ബി.ജെ.പിയുടെ നിര്‍ണ്ണായക ദേശീയ കൌണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാവും. ഡല്‍ഹി രാംലീല മൈതാനിയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് ദേശീയ കൌണ്‍സിലിന് തുടക്കം കുറിക്കുക. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം നിര്‍വ്വഹിക്കും. നാളെ സമാപന സമ്മേളനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കും. പാര്‍ട്ടി ജനപ്രതിനിധികള്‍, ജില്ലാ തലം മുതലുള്ള ഭാരവാഹികള്‍,പോഷക ഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങി ആകെ 12000 പ്രതിനിധികളാണ് രണ്ട് ദിവസത്തെ കൌണ്‍സിലില്‍ പങ്കെടുക്കുക. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, വി.മുരളീധരന്‍ എം.പി എന്നിവരും പുറമെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മുന്‍ നിര്‍ത്തിയുള്ള പ്രചരണം, തന്ത്രം, മുദ്രാവാക്യങ്ങള്‍ എന്നിവ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ കൌണ്‍സില്‍ ഉണ്ടായേക്കും. രാഷ്ട്രീയ, സംഘടനാ പ്രമേയങ്ങള്‍ പാസാക്കും. ശബരിമല, അയോധ്യ എന്നീ വിഷയങ്ങളിലെ പാര്‍ട്ടി നിലപാടിനെ കുറിച്ചും നീക്കത്തെപറ്റിയും ഇവയില്‍ പരാമര്‍ശമുണ്ടായേക്കും.

Leave A Reply

Your email address will not be published.