ഇന്ത്യാ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് തോല്‍വി

0

ഇന്ത്യാ-ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 38 റണ്‍സ് തോല്‍വി. ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് നല്‍കിയ 289 റണ്‍സ് വിജയലക്ഷ്യത്തോടടുക്കുന്നതിന് ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ വലിയ വെല്ലുവിളിയാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

ബാറ്റിംഗ് തുടങ്ങി നാല് ഓവറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് വിക്കറ്റുകളായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. ജേസണ്‍ ബേഹ്രന്‍ഡോഫ് ശിഖര്‍ ധവാന്റെ വിക്കറ്റും ജൈ റിച്ചാര്‍ഡ്‌സണ്‍ വിരാട് കോഹ്ലിയുടെയും അമ്ബാട്ടി റായിഡുവിന്റെയും വിക്കറ്റുകള്‍ നേടിയിരുന്നു. ശിഖര്‍ ധവാനും അമ്ബാട്ടി റായിഡുവും റണ്‍സൊന്നും എടുക്കാതെയായിരുന്നു ഔട്ടായത്. വിരാട് കോഹ്ലി മൂന്ന് റണ്‍സായിരുന്നു എടുത്തത്.

തുടര്‍ന്ന് രോഹിത് ശര്‍മ്മയും മഹേന്ദ്ര സിംഗ് ധോണിയും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ ഇവരുടെ മുന്നേറ്റത്തിന് തടയിടുകയായിരുന്നു. രോഹിത് ശര്‍മ്മ സെഞ്ചുറിയും (129), ധോണി അര്‍ധ സെഞ്ചുറിയും (96) നേടിയിരുന്നു. 50 ഓവര്‍ പിന്നിട്ടപ്പോഴേക്കും ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സായിരുന്നു എടുത്തത്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗായിരുന്നു തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സായിരുന്നു അടിച്ച്‌ കൂട്ടിയത്.

Leave A Reply

Your email address will not be published.