നിയന്ത്രണ രേഖയില്‍ കുഴിബോംബ് ​ സ്ഫോടനം; മേജറും ജവാനും കൊല്ലപ്പെട്ടു

0

കാശ്മീര്‍: ജമ്മു കാശ്മീരില്‍ ഉണ്ടായ സ്പോടനത്തില്‍ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. മലയാളിയായ മേജര്‍ എസ്.ജി നായരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. രജൗരി ജില്ലയിലെ നൈഷേരയി സെക്ടറിലെ നിയന്ത്രണ രേഖയിലാണ് കുഴിബോംബ് (ഐ.ഇ.ഡി)​ സ്ഫോടനം നടന്നത്. നിയന്ത്രണ രേഖയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സംഘത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരില്‍ ആര്‍മി മേജറും ഉള്‍പ്പെടും. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.