അറബ്​ ലീഗിന്‍റെ സഹകരണ യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു

0

ദോഹ: ഖത്തര്‍ അറബ്​ ലീഗിന്‍റെ സഹകരണ യോഗത്തില്‍ പങ്കെടുത്തു . അറബ്​ ലീഗിലെ ഖത്തറി​​െന്‍റ സ്​ഥിരം പ്രതിനിധി അംബാസഡര്‍ ഇബ്രാഹിം ബിന്‍ അബ്​ദുലസീസ്​ അല്‍ സഹ്​ലവിയുടെ നേതൃത്വത്തിലാണ്​ ഖത്തര്‍ സംഘം പങ്കെടുത്തത്​. അറബ്​ ലീഗി​​ന്‍റെ ജനറല്‍ സെക്ര​ട്ടേറിയറ്റ്​ ആസ്​ഥാനത്ത്​ കഴിഞ്ഞ ദിവസമാണ്​ സ്​ഥിരം ക്ഷണിതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തത്​. ഫെബ്രുവരി നാലിന്​ ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന അറബ്​-യൂറോപ്യന്‍ മന്ത്രിതല സമ്മേളനത്തി​​ന്‍റെ ഒരുക്കങ്ങള്‍ സംബന്ധിച്ച്‌​ ചര്‍ച്ച ചെയ്യാനാണ്​ യോഗം ചേര്‍ന്നത്​.

Leave A Reply

Your email address will not be published.