കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല

0

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചില പെരുമാറ്റചട്ടം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്പര കുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ ചെന്നിത്തല പറഞ്ഞു. അതേസമയം പരിപാടിയില്‍ എ കെ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തമായി വിമര്‍ശിച്ചു. ബിജെപിക്കാരെ പോലും ആവേശം കൊള്ളിക്കാന്‍ കഴിയാത്ത ആളായി മോദി മാറി. മോദിയുടെ മോടി കുറഞ്ഞുവെന്നും ആന്‍റണി പറഞ്ഞു.

Leave A Reply

Your email address will not be published.