നിര്‍മ്മാതാവിന് പ്രതിഫല തുക തിരികെ നല്‍കി സായി പല്ലവി

0

സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഫലത്തുക തിരികെ നല്‍കി നടി സായ് പല്ലവി. പ്രദര്‍ശനത്തിന് എത്തും മുമ്ബ് തന്നെ ചിത്രത്തിലെ പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, 22 കോടി മുതല്‍മുടക്കില്‍ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് ലഭിച്ചത്.

തെലുങ്ക് സംവിധായകന്‍ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’ എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് താരം തിരികെ നല്‍കിയത്. പ്രതിഫലത്തില് നിന്നും ഒരു മുന്‍കൂര്‍ തുക സായ് കൈപ്പറ്റിയിരുന്നു. ബാക്കി തുക നല്‍കാനായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് താരം അത് വേണ്ടെന്ന് വച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ് പല്ലവിക്ക് പ്രതിഫലമായി ലഭിക്കേണ്ടിയിരുന്നത്. തുടര്‍ന്ന് താരത്തെ പ്രകീര്‍ത്തിച്ച്‌ നിരവധി നിര്‍മ്മാതാക്കളാണ് രംഗത്തെത്തിയത്. ചിത്രത്തില്‍ സായ് പല്ലവിയും ശര്‍വാനന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave A Reply

Your email address will not be published.