പ്രധാനമന്ത്രിയുടെ സമാപന പ്രസംഗത്തോടെ ബിജെപി ദേശീയ കൗണ്‍സില്‍ ഇന്ന് സമാപിക്കും

0

ന്യൂഡല്‍ഹി: രാം ലീലാ മൈതാനിയില്‍ നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ സമാപന പ്രസംഗത്തോടെയാകും സമ്മേളനം സമാപിക്കുകഅയോദ്ധ്യയില്‍ എവിടെയാണോ രാമക്ഷേത്രം ഉണ്ടായിരുന്നത് അവിടെ തന്നെ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രമേയത്തിലും രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച നിലപാട് വിശദീകരിച്ചേക്കും. യുപിഎ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നീക്കിവച്ചതിന്‍റെ ഇരട്ടി തുക മോദി സര്‍ക്കാര്‍ അനുവദിച്ചെന്ന് ഇന്നലെ അവതരിപ്പിച്ച കര്‍ഷക പ്രമേയത്തില് പറഞ്ഞിരുന്നു. ഇന്ന് അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ ശബരിമല വിഷയം പരാമര്‍ശിച്ചേക്കും.

Leave A Reply

Your email address will not be published.