എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവര്‍ത്തി ദിവസം

0

കൊച്ചി: എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ചയായ ഇന്ന് പ്രവര്‍ത്തി ദിവസമാണ്. രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും എന്ന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ടാം ശനിയാഴ്ച ക്ലാസ് വയ്‌ക്കേണ്ട അടിയന്തര സാഹചര്യം ജില്ലയില്‍ ഇല്ലെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്. എന്നാല്‍ ഇന്നത്തെ പ്രവര്‍ത്തി ദിവസം ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമായി എറണാകുളം ജില്ലയിലെ അധ്യാപകര്‍. വിവിധ അധ്യാപക സംഘടനകള്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്.
പൊതുവിദ്യാഭ്യാസ വകുപ്പിനെ പോലും വിശ്വാസത്തിലെടുക്കാതെയാണ് കളക്ടര്‍ രണ്ടാം ശനിയാഴ്ച പ്രവര്‍ത്തിദിവസമായി പ്രഖ്യാപിച്ചതെന്നും അവര്‍ ആരോപിക്കുന്നു. പ്രളയ കാലത്ത് നഷ്ടപ്പെട്ട പ്രവര്‍ത്തി ദിവസങ്ങള്‍ക്ക് പകരമായി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളിലെ മിക്ക ശനിയാഴ്ചകളിലും സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നു. അധ്യാപകര്‍ സന്തോഷത്തോടെയാണ് ആ പ്രവര്‍ത്തി ദിവസങ്ങള്‍ സ്വീകരിച്ചതും. എന്നാലിപ്പോള്‍ ഉച്ചഭക്ഷണം, ടൈംടേബിള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളതെന്നും അധ്യാപക സംഘടനകള്‍ പറയുന്നു.

Leave A Reply

Your email address will not be published.