തടിയും വയറും കുറയാന്‍ ബീറ്റ് റൂട്ട് ജ്യൂസ്

0

തടിയും വയറും കുറയാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ബീറ്റ് റൂട്ട് ജ്യൂസ്. ബീറ്റ് റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. പോഷകങ്ങള്‍ ഏറെയുളള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. കൂടാതെ ഇതില്‍ കലോറി വളരെ കുറവാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിനും ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഫലപ്രദമാണ്. ബീറ്റ് റൂട്ട് ജ്യൂസില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം. നാരങ്ങാനീര് തടി കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്. കൂടാതെ കാരറ്റിനൊപ്പവും ബീറ്റ്റൂട്ട് മിക്സിയില്‍ അടിച്ചുകുടിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.